സിലിക്കൺവാലി: അഭ്യൂഹങ്ങൾക്കു വിരാമമിട്ട് എച്ച്ടിസിയുടെ ഒരു ഭാഗം ഏറ്റെടുക്കുന്ന കാര്യം എച്ച്ടിസിയും ഗൂഗിളും സ്ഥിരീകരിച്ചു. 110 കോടി ഡോളറിന്റെ കാഷ് ഇടപാടിലൂടെ തായ്വാനീസ് കമ്പനിയായ എച്ച്ടിസിയുടെ ഒരു ഭാഗം മാത്രമാണ് ഏറ്റെടുക്കുക.
ഇടപാടിലൂടെ എച്ച്ടിസിയുടെ 2000 എൻജിനിയർമാർ ഗൂഗിളിന്റെ ഭാഗമാകും. ഗൂഗിളിനുവേണ്ടി എച്ച്ടിസി നിർമിക്കുന്ന പിക്സൽ ഫോൺ വിഭാഗത്തിൽ പ്രവർത്തിക്കുന്നവരാണ് ഈ എൻജിനിയർമാർ. ഇനി പിക്സൽ ഫോണുകൾ ഗൂഗിൾതന്നെ നിർമിക്കും.
കൂടാതെ എച്ച്ടിസിയുടെ സാങ്കേതികവിദ്യകളും ഗൂഗിളിനു ലഭിക്കും. മെറ്റൽ ബോഡി ഡിസൈൻ, ബൂംസൗണ്ട്, അൾട്രാ പിക്സൽ കാമറകൾ തുടങ്ങിയവ ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ ഉപയോഗിക്കാൻ എച്ച്ടിസി അനുമതി നല്കിയിട്ടുണ്ട്. എച്ച്ടിസിയുടെ സ്വന്തം ഫോണുകളിൽ ഈ സാങ്കേതികവിദ്യകൾ തുടർന്നും ഉപയോഗിക്കും.