തിരുവനന്തപുരം: റബർ വിലസ്ഥിരതാ ഫണ്ടിൽ നിന്ന് ആനുകൂല്യം ലഭിക്കാൻ ജിഎസ്ടി ബിൽ തന്നെ കർഷകർ നല്കണമെന്നു കഴിഞ്ഞ ദിവസം ധനവകുപ്പ് പുറപ്പെടുവിച്ച നിർദേശത്തിൽ മാറ്റം വരുത്തി. ജിഎസ്ടി രജിസ്ട്രേഷൻ ഉള്ള വ്യാപാരികൾക്കു റബർ വില്ക്കുന്ന കർഷകർ മാത്രം ജിഎസ്ടി ബിൽ നല്കിയാൽ മതിയെന്ന പുതിയ നിർദേശം ധനവകുപ്പ് നല്കി.
കഴിഞ്ഞ ദിവസം ധനവകുപ്പ് പുറപ്പെടുവിച്ച നിർദേശം കർഷകർക്കും വ്യാപാരികൾക്കും ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ ധനകാര്യവകുപ്പ് തിരുത്തൽ വരുത്തിയത്. ജിഎസ്ടി രജിസ്ട്രേഷൻ ഉള്ള വ്യാപാരികൾക്കു റബർ വിറ്റ കർഷകർ ജിഎസ്ടി ബിൽതന്നെ നല്കണം. അല്ലാതെയുള്ളവർക്കു ജിഎസ്ടി രേഖപ്പെടുത്താത്ത ബില്ലും നല്കാനുള്ള അവസരമുണ്ടെന്നു ധനവകുപ്പ് അറിയിച്ചു.