കോട്ടയം: സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളില്‍ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന പരിശീലനം നേടിയിട്ടില്ലാത്ത അധ്യാപകർക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് നടത്തുന്ന ഡി ഇൽ ഇഡ് പ്രവേശനം 30 വരെ. വിശദവിവരങ്ങൾ എൻഐഒഎസിന്റെ www.nios.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 0484 2310032, 2310033 എന്നീ നന്പരുകളിലും ബന്ധപ്പെടാം.