മുംബൈ: മഹീന്ദ്ര ആൻഡ് മഹീന്ദ്ര അമേരിക്കൻ വാഹനനിർമാതാക്കളായ ഫോർഡ് മോട്ടോർ കമ്പനിയുമായി സഹകരണത്തിന്. ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിനായാണ് ഈ സഹകരണം.
ഉത്പന്നങ്ങൾ, സാങ്കേതിവിദ്യകൾ, വിതരണം തുടങ്ങി ഇലക്ട്രിക് വാഹനനിർമാണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൈമാറ്റം ചെയ്യുമെന്നാണ് ഇരു കമ്പനികളും വ്യക്തമാക്കുന്നത്. മൂന്നു വർഷംവരെ ഒരുമിച്ച് പ്രവർത്തിക്കുമെന്നും മൂന്നു വർഷത്തെ കരാർ അവസാനിക്കുന്പോൾ അത് നീട്ടണോ എന്നു തീരുമാനിക്കുമെന്നും ഇരു കമ്പനികളും പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.