മുംബൈ: കറങ്ങുന്ന സീറ്റുകളും തൂക്കിയിട്ടിരിക്കുന്ന എൽസിഡികളുമായി നൂതന യാത്രാനുഭവം നല്കുന്ന വിസ്റ്റാഡോം ലക്ഷ്വറി കോച്ചുകൾ ഇന്ത്യൻ റെയിൽവേ പുറത്തിറക്കി. യൂറോപ്യൻ ട്രെയിനുകളുടെ നിലവാരത്തിൽ ഇന്ത്യൻ കോച്ചുകളെയും ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ റെയിൽവേ വിസ്റ്റാഡോം അവതരിപ്പിച്ചിരിക്കുന്നത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് മുംബൈ-ഗോവ റൂട്ടിലാണ് ആദ്യ വിസ്റ്റാഡോം ഇന്നലെ കുതിച്ചു തുടങ്ങിയത്, ദാദർ-മഡ്ഗാവ് ജനശതാബ്ദി എക്സ്പ്രസിന്റെ സ്പെഷൽ കോച്ചായി.
യാത്രയ്ക്കിടെ ചുറ്റുപാടുമുള്ള കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്നവിധത്തിലാണ് വിസ്റ്റാഡോം കോച്ചിന്റെ രൂപകല്പന. 360 ഡിഗ്രി തിരിക്കാവുന്ന സീറ്റുകൾ, എൽസിഡികൾ, ഗ്ലാസ് റൂഫ് എന്നിവയാണ് ഈ എയർ കണ്ടീഷൻഡ് കോച്ചിന്റെ പ്രധാന പ്രത്യേകതകൾ.
40 സീറ്റുകളുള്ള ഈ കോച്ചിന് 3.38 കോടി രൂപയാണ് നിർമാണച്ചെലവ്.