ന്യൂഡൽഹി: ഇന്ത്യക്കാർക്ക് പുതിയ ഡിജിറ്റൽ പേമെന്റ് ആപ്ലിക്കേഷനുമായി ഗൂഗിൾ. "തേസ്' എന്നു പേരിട്ടിരിക്കുന്ന ആപ്പ് 18ന് പുറത്തിറക്കുമെന്നു ഗൂഗിൾ ഇന്ത്യ അറിയിച്ചു.
വീചാറ്റ് , ഹൈക്ക് മെസഞ്ചർ ഉൾപ്പെടെയുള്ള ഇൻസ്റ്റന്റ് മേസേജിംഗ് ആപ്പുകൾ നിലവിൽ ഉപയോക്താക്കൾക്ക് ഇ-പേമെന്റിനുള്ള സംവിധാനം ലഭ്യമാക്കുന്നുണ്ട്. ഗൂഗിളിന്റെ തന്നെ വാലറ്റ്, ആൻഡ്രോയ്ഡ് പേ എന്നീ ആപ്പുകളേക്കാൾ ഫീച്ചറുകളടങ്ങിയതാണ് തേസ് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇന്ത്യയിൽ ആരംഭിക്കാനിരിക്കുന്ന ഇ-കോമേഴ്സ് കന്പനിക്കു അനുകൂല സാഹചര്യമൊരുക്കാനാണ് ഗൂഗിളിന്റെ പുതിയ സംരംഭമെന്നാണ് ഒരു വിഭാഗം സാന്പത്തിക വിദഗ്ധരുടെ വാദം.