കുപ്പർത്തീനോ: കാത്തിരിപ്പിനൊടുവിൽ ഐ ഫോണ്‍ ശ്രേണിയിലെ പുതിയ മോഡലുകളുമായി ആപ്പിൾ എത്തി. കലിഫോർണിയയിലുള്ള ആപ്പിൾ ആസ്ഥാനത്തെ സ്റ്റീവ് ജോബ്സ് തീയറ്ററിൽ നടന്ന ചടങ്ങിൽ ആപ്പിൾ സിഇഒ ടീം കുക്ക് ആണ് ഐ ഫോണ്‍ 8, 8 പ്ലസ് എന്നീ മോഡലുകൾ അവതരിപ്പിച്ചത്. എന്നാൽ, ഈ മോഡലുകൾക്കൊപ്പം ആരും പ്രതീക്ഷിക്കാത്ത മറ്റൊരു വിസ്മയംകൂടി ടീം കുക്ക് കരുതിവച്ചിരുന്നു.
ആദ്യ ഐ ഫേണ്‍ പുറത്തിറങ്ങിയതിന്റെ പത്താം വാർഷികം പ്രമാണിച്ചുള്ള സമ്മാനം; ഐഫോണ്‍ 10. ഐ ഫോണ്‍ 8, 8 പ്ലസ് എന്നിവ മുൻപിറങ്ങിയ ഐ ഫോണുകളുടെ തുടർച്ചയായാണ് ഇറങ്ങിയത്. അതിനാൽത്തന്നെ ഐ ഫോണ്‍ ഫീച്ചറുകളുടെ തുടർച്ചതന്നെയാണ് ഇവയിൽ ദൃശ്യമാകുന്നത്. എന്നാൽ ഐഫോണ്‍ 10 കൈക്കുന്പിളിലെ വിസ്മയംതന്നെ ആണെന്നു പറയാം. അത്രയ്ക്കു വിസ്മയിപ്പിക്കുന്ന പ്രത്യേകതകളുമായാണ് ഐ ഫോണ്‍10 ന്റെ വരവ്. യൂസറുടെ മുഖം നോക്കി ലോക്ക് തുറക്കുന്ന ഫീച്ചറാണ് ഐ ഫോണ്‍ പത്തിന്റെ പ്രധാന ആകർഷണം.
മറ്റു ഫീച്ചറുകൾ: ഹോം ബട്ടണ്‍ ഇല്ലാതെയാണ് ഐ ഫോണ്‍ പത്തിന്റെ വരവ്. സ്ക്രീൻ സ്വൈപ് ചെയ്താണ് ഹോം സ്ക്രീനിലെത്തേണ്ടത്. രാത്രിയിൽ പോലും യൂസറുടെ മുഖം തിരിച്ചറിയുന്ന ഫേസ് ഡിറ്റക്ഷൻ സംവിധാനം, 5.8 ഇഞ്ച് സൂപ്പർ റെറ്റിന ഡിസ്പ്ലേ, ഒഎസ്: ഐഒഎസ് 11, ഏഴു മെഗാ പിക്സൽ മുൻ കാമറ, 12 മെഗാപിക്സൽ പിൻ കാമറ, ബേസൽ ലെഡ് ഡിസൈൻ.
ഐ ഫോണ്‍ പത്ത് നവംബർ മുതൽ ഇന്ത്യയിൽ ലഭ്യമാകുമെന്നാണു കരുതുന്നത്. 64 ജിബി പതിപ്പിന് ഏകദേശം 89,000 രൂപയാണ് വില. 256 ജിബി മോഡലിന് 1.2 ലക്ഷം രൂപയാകുമെന്നാണ് റിപ്പോർട്ട്.