അഹമ്മദാബാദ്: ചൈനീസ് വാഹനനിർമാതാക്കളായ സായ്ക് ഇന്ത്യയിലേക്കു പ്രവേശിക്കാനൊരുങ്ങുന്നു. ജനറൽ മോട്ടോഴ്സിന്റെ ഹാലോൽ നിർമാണ യൂണിറ്റ് എറ്റെടുത്ത സായ്ക് എംജി മോട്ടോഴ്സിനോടു ചേർന്നാണ് ഇന്ത്യയിൽ ഉത്പാദനം തുടങ്ങുക. ഹ്യുണ്ടായി ക്രെറ്റയുമായി മത്സരിക്കുന്ന കോംപാക്ട് എസ്യുവി നിർമിച്ച് ഇന്ത്യൻ മാർക്കറ്റിലേക്ക് പ്രവേശിക്കാനാണ് എംജി മോട്ടോഴ്സിന്റെ തീരുമാനമെന്ന് എംജി മോട്ടോർ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചാബ അറിയിച്ചു.ആദ്യഘട്ടത്തിൽ 2000 കോടി രൂപയാണ് സായ്ക് ഇന്ത്യയിൽ നിക്ഷേപിക്കുക.
ജിഎം മോട്ടോഴ്സിൽനിന്നു വാങ്ങിയ ഹാലോൽ നിർമാണ യൂണിറ്റ് പുനക്രമീകരിക്കാനാണ് ഈ തുക. കൂടാതെ ഉത്പാദനക്ഷമത 60,000 കാറുകളിൽനിന്ന് 80,000 ആയി ഉയർത്താനും പദ്ധതിയുണ്ട്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യൻ മാർക്കറ്റിൽ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാനാണ് സായ്കിന്റെ ലക്ഷ്യം.