ഹൈദരാബാദ്: ഐഡിആർബിടി ബാങ്കിംഗ് ടെക്നോളജി എക്സലൻസ് അവാർഡ്സ് 2016-17ൽ മികച്ച ബാങ്കിനുള്ള രണ്ട് പുരസ്കാരങ്ങൾ സൗത്ത് ഇന്ത്യൻ ബാങ്ക് നേടി. ചെറുകിട ബാങ്ക് വിഭാഗത്തിൽ ഡിജിറ്റൽ ബാങ്കിംഗിലെ മികവും ഐടി ഇക്കോ സിസ്റ്റത്തിലെ പ്രകടനവുമാണ് മികച്ച ബാങ്ക് പുരസ്കാരങ്ങൾക്കു സൗത്ത് ഇന്ത്യൻ ബാങ്കിനെ അർഹമാക്കിയത്.
ഹൈദരാബാദിൽ നടന്ന ചടങ്ങിൽ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സുദർശൻ സെൻ, എസ്. ഗണേഷ് കുമാർ എന്നിവരാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.ജി.മാത്യുവും സീനിയർ ജനറൽ മാനേജർ ടി.ജെ. റാഫേലും ചേർന്ന് പുരസ്കാരങ്ങൾ സ്വീകരിച്ചു.
ഇന്ത്യൻ ബാങ്കിംഗ് സാന്പത്തിക രംഗത്തെ ഫലവത്തായ സാങ്കേതികവത്കരണത്തിന്റെയും നവീകരണത്തിന്റെയും മികച്ച സൂചകങ്ങളാണ് ബാങ്കിംഗ് ടെക്നോളജി എക്സലൻസ് അവാർഡുകൾ. റിസർവ് ബാങ്കിനാൽ സ്ഥാപിതമായ ഐഡിആർബിടി (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിംഗ് ടെക്നോളജി) ബാങ്കിംഗ് സാങ്കേതിക രംഗത്തു ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രമുഖ സ്ഥാപനമാണ്.