മുംബൈ: അമേരിക്കയിൽ അടക്കം ഓഹരിക്കന്പോളങ്ങളിലെ ഉണർവ് ഇന്ത്യയിലും ഓഹരികളെ പുതിയ ഉയരങ്ങളിലെത്തിച്ചു. നിഫ്റ്റി തുടർച്ചയായ രണ്ടാം ദിവസവും 10,000നു മുകളിൽ ക്ലോസ് ചെയ്തു. 87 പോയിന്റ് കയറി 10,093.05ലാണു നിഫ്റ്റി ക്ലോസ് ചെയ്തത്. നിഫ്റ്റിയുടെ രണ്ടാമത്തെ ഉയർന്ന ക്ലോസിംഗാണിത്.
സെൻസെക്സ് 276.5 പോയിന്റ് കയറി 32,158.66-ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ വലിയ ഓഹരികളേക്കാൾ ഉയർച്ച കാണിച്ചു. വാഹന, റിയൽറ്റി ഓഹരികൾ കുതിച്ചു.
സെൻസെക്സ് 276.5 പോയിന്റ് കയറി 32,158.66-ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ വലിയ ഓഹരികളേക്കാൾ ഉയർച്ച കാണിച്ചു. വാഹന, റിയൽറ്റി ഓഹരികൾ കുതിച്ചു.