കൊച്ചി: കേരളത്തിലെ ഹോം സ്റ്റേകൾക്ക് ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കാനായി ഹോം സ്റ്റേസ് ആൻഡ് റൂറൽ ടൂറിസം ട്രാവൽമീറ്റിന് 15ന് തുടക്കമാകും. കേന്ദ്ര ടൂറിസം വകുപ്പിന്റെയും സംസ്ഥാന ടൂറിസം വകുപ്പിന്റെയും നേതൃത്വത്തിൽ എറണാകുളം ബോൾഗാട്ടി കണ്വൻഷൻ സെന്ററിലാണ് മീറ്റ്.
വൈകുന്നേരം അഞ്ചിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഹാറ്റ്സ് ഫൗണ്ടർ ചെയർമാൻകൂടിയായ കെ.വി. തോമസ് എംപി അധ്യക്ഷത വഹിക്കും. ഹോം സ്റ്റേകളെ വിദേശ രാജ്യങ്ങളിലേക്കും കേരളത്തിനു വെളിയിലേക്കും പരിചയപ്പെടുത്തുന്നതിനും അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കെ.വി. തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.