മുംബൈ: കൊറിയയെ സംബന്ധിച്ച ആശങ്ക കുറഞ്ഞത് ഓഹരിവിപണിയെ ഉത്സാഹത്തിലാഴ്ത്തി. നിഫ്റ്റി ഒരിക്കൽക്കൂടി 10,000നു മുകളിൽ ക്ലോസ് ചെയ്തു. 10,028.65 വരെ കയറിയ ശേഷം 10,006.05 ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. 71.25 പോയിന്റ് (0.72 ശതമാനം) നേട്ടം. സെൻസെക്സ് 31,952.87 വരെ കയറിയശേഷം 194.64 പോയിന്റ് നേട്ടത്തിൽ 31,882.16 ൽ ക്ലോസ് ചെയ്തു.
ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട എല്ലാ കന്പനികളുടെയുംകൂടി വിപണിമൂല്യം 99,164.33 കോടി വർധിച്ച് 134.58 ലക്ഷം കോടി രൂപയായി.
ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട എല്ലാ കന്പനികളുടെയുംകൂടി വിപണിമൂല്യം 99,164.33 കോടി വർധിച്ച് 134.58 ലക്ഷം കോടി രൂപയായി.