ന്യൂഡൽഹി: നാഷണൽ പെൻഷൻ സ്കീമി(എൻപിഎസ്)ൽ ചേരുന്നതിനുള്ള കൂടിയ പ്രായം 65 വയസായി ഉയർത്തി. ഇതുവരെ 60 വയസായിരുന്നു. പെൻഷൻഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അഥോറിറ്റി (പിഎഫ്ആർഡിഎ) ചെയർമാൻ ഹേമന്ത് കോൺട്രാക്ടർ അറിയിച്ചതാണിത്. 70 വയസുവരെ പദ്ധതിയിൽ പണം നിക്ഷേപിക്കാം.