കൊച്ചി: ഒറ്റത്തവണ പ്രീമിയം അടയ്ക്കുന്ന "ജീവന് ഉത്കര്‍ഷ്' എന്ന പുതിയ പോളിസി എല്‍ഐസി അവതരിപ്പിച്ചു. 12 വര്‍ഷ കാലാവധിയുള്ള സ്കീമില്‍ ചേരുന്നവര്‍ക്ക് കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് നിക്ഷേപിച്ച തുകയുടെ ഇരട്ടിയും ലാഭവിഹിതവും ലഭിക്കുമെന്ന് സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ പി. രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒപ്പം പത്തിരട്ടി തുകയുടെ ലൈഫ് ഇന്‍ഷ്വറന്‍സ് കവറേജും ലഭിക്കും.
ആറു മുതല്‍ 47 വയസുവരെയുള്ളവര്‍ക്ക് പോളിസിയിൽ അംഗമാകാം. കുറഞ്ഞ പോളിസി തുക 75,000 രൂപയാണ്. പരമാവധി തുകയ്ക്ക് പരിധി ഇല്ല. പോളിസിയിൽ അംഗമാകുന്നവർക്ക് മൂന്നു മാസത്തിനുശേഷം വായ്പയും ലഭ്യമാണ്. അടുത്ത മാര്‍ച്ച് 31 വരെ പുതിയ പോളിസിയിൽ ചേരാന്‍ അവസരമുണ്ട്.