+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

200 രൂ​പ നോട്ട്: അ​ച്ച​ടി തു​ട​ങ്ങാ​ൻ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: 200 രൂ​​​​പ നോ​​​​ട്ടു​​​​ക​​​​ളു​​​​ടെ അ​​​​ച്ച​​​​ടി ഉ​​​​ട​​​​ൻ ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​​ധ​​​​ന​​​​മ​​ന്ത്രാ​​​​ല​​​​യം റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​നു
200 രൂ​പ നോട്ട്: അ​ച്ച​ടി തു​ട​ങ്ങാ​ൻ  ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം
ന്യൂ​​​​ഡ​​​​ൽ​​​​ഹി: 200 രൂ​​​​പ നോ​​​​ട്ടു​​​​ക​​​​ളു​​​​ടെ അ​​​​ച്ച​​​​ടി ഉ​​​​ട​​​​ൻ ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​​ധ​​​​ന​​​​മ​​ന്ത്രാ​​​​ല​​​​യം റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് സെ​​​​ൻ​​​​ട്ര​​​​ൽ ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ഡ​​​​യ​​​​റ​​​​ക്‌ടേ​​​​ഴ്സ് ന​​​​ൽ​​​​കി​​​​യ ശി​​​​പാ​​​​ർ​​​​ശ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു ന​​​​ട​​​​പ​​​​ടി.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ന​​​​വം​​​​ബ​​​​റി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ നോ​​​​ട്ടു​​നി​​​​രോ​​​​ധ​​​​ന​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു സാ​​​​ന്പ​​​​ത്തി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​ണു പു​​​​തി​​​​യ നോ​​​​ട്ടു​​​​ക​​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്ന​​​​ത്.

വി​​​​പ​​​​ണി​​യി​​​​ൽ ല​​​​ഭ്യ​​​​മാ​​​​യി​​​​രു​​​​ന്ന നോ​​​​ട്ടു​​​​ക​​​​ളി​​​​ൽ 86 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ള​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 500, 1000 രൂ​​​​പ നോ​​​​ട്ടു​​​​ക​​​​ളു​​​​ടെ നി​​​​രോ​​​​ധ​​​​നം ബാ​​​​ങ്കിം​​​​ഗ് മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ൾ​​​​പ്പെ​​​​ടെ ഗു​​​​രു​​​​ത​​​​ര പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ളാ​​​​ണു സൃ​​​​ഷ്ടി​​​​ച്ച​​​​ത്. ഇ​​​​തു പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​നാ​​​​യി 2000, 500 രൂ​​​​പ​​​​യു​​​​ടെ പു​​​​തി​​​​യ നോ​​​​ട്ടു​​​​ക​​​​ൾ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും പ്ര​​​​തി​​​​സ​​​​ന്ധി പൂ​​​​ർ​​​​ണ​​​​മാ​​​​യി മാ​​റി​​യി​​ട്ടി​​ല്ല. ഇ​​തോ​​ടെ​​യാ​​ണ് 200 രൂ​​​​പ​​ നോ​​​​ട്ടു​​​​ക​​​​ൾ​​കൂ​​ടി പു​​​​റ​​​​ത്തി​​​​റ​​​​ക്കാ​​​​ൻ​​ കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യം തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.​​

അ​​തേ​​സ​​മ​​യം, നൂ​​റ്, 500 നോ​​ട്ടു​​ക​​ളു​​ടെ അ​​ച്ച​​ടി ത​​ത്കാ​​ലം നി​​ർ​​ത്തി​​വ​​യ്ക്കു​​മെ​​ന്നും സൂ​​ച​​ന​​യു​​ണ്ട്.