മുംബൈ: മൊബൈൽ രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്നു കരുതുന്ന ജിയോ ഫോൺ ഇന്നു മുതൽ ബുക്ക് ചെയ്യാം. വൈകുന്നേരം അഞ്ചു മുതലാണ് ബുക്കിംഗ്. ഒാൺലൈൻ വഴിയും സ്റ്റോറുകൾ വഴിയും ബുക്ക് ചെയ്യാൻ അവസരമുണ്ട്. റിലയൻസ് ഡിജിറ്റൽ സ്റ്റോർ നെറ്റ്വർക്ക് വഴിയോ മറ്റു റിലയൻസ് റീട്ടെയ്ലർമാരുടെ പക്കലോ നേരിട്ടു ബുക്ക് ചെയ്യാം.
ഒാൺലൈൻ ആയി മൈജിയോ ആപ് മുഖേനയോ ജിയോ ഡോട്ട് കോം വെബ്സൈറ്റ് വഴിയോ പണമടച്ചു ബുക്ക് ചെയ്യാം. 500 രൂപയാണ് ബുക്കിംഗിന് അടയ്ക്കേണ്ടത്. ഫോൺ ലഭിക്കുന്പോൾ ആയിരം രൂപകൂടി നൽകണം. ബുക്ക് ചെയ്താലും ആദ്യം വരുന്നവർക്ക് ആദ്യം എന്ന നിലയ്ക്കായിരിക്കും ഫോൺ കൈമാറുക.
36 മാസം ഉപയോഗിച്ച ശേഷം ഫോൺ തിരികെ നൽകിയാൽ 1,500 രൂപ മടക്കി നൽകും. മാസം 153 രൂപയ്ക്ക് അൺലിമിറ്റഡ് ഡേറ്റയാണ് ഈ ഫോണിൽ റിലയൻസ് വാഗ്ദാനം ചെയ്യുന്നത്. വോയ്സ് കോൾ ഫ്രീയാണ്. 53 രൂപയ്ക്ക് ഒരാഴ്ചയും 23 രൂപയ്ക്കു രണ്ടു ദിവസവും ഡേറ്റ ലഭിക്കുന്ന പ്ലാനുകളുമുണ്ട്. ജിയോ മ്യൂസിക്, ജിയോ ലൈവ് ടിവി തുടങ്ങി നിരവധി ആപ്പുകൾ ഫോണിൽ പ്രീലോഡഡ് ആണ്.