ഹൈദരാബാദ്: ജിഎസ്ടി കൗണ്‍സിൽ യോഗം അടുത്ത മാസം 21ന് ഹൈദരാബാദിൽ ചേരുമെന്നു റിപ്പോർട്ട്. തെലുങ്കാന സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സർക്കാർ നേരിട്ടു നടത്തുന്ന പദ്ധതികൾക്കു നികുതിയിളവ് നൽകണമെന്ന ആവശ്യം തെലുങ്കാന സർക്കാർ കൗണ്‍സിലിൽ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, കൗണ്‍സിലിന്റെ പ്രധാന അജൻഡ എന്താണെന്നു അറിവായിട്ടില്ല. കേന്ദ്ര ധനമന്ത്രി അധ്യക്ഷനും സംസ്ഥാന ധനമന്ത്രിമാർ അംഗങ്ങളുമായ ഉന്നതാധികാര സമിതിയാണ് ജിഎസ്ടി കൗണ്‍സിൽ. ജിഎസ്ടി സംബന്ധിച്ച വിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ഈ സമിതിക്കാണ്.