തൃശൂർ: കേരള സോഷ്യൽ സെക്യൂരിറ്റി മിഷനുമായി (കെഎസ്എസ്എം) സഹകരിച്ച് വോഡഫോണ്‍ "ഓണ വിരുന്ന്' ഒരുക്കും. ശനിയാഴ്ച മുതൽ സെപ്റ്റംബർ നാലു വരെ കേരളത്തിലെ 70 കേന്ദ്രങ്ങളിലാണ് ഓണവിരുന്ന്. കേരള സർക്കിളിലെ ഉപയോക്താക്കൾ നടത്തുന്ന ഓരോ അണ്‍ലിമിറ്റഡ് റീചാർജിൽനിന്ന് ഒരു നിശ്ചിത തുക വോഡഫോണ്‍ ഓണവിരുന്നിനായി സംഭാവന ചെയ്യുമെന്നു വോഡഫോണ്‍ ഇന്ത്യയുടെ കേരളാ ബിസിനസ് മേധാവി അജിത് ചതുർവേദി പറഞ്ഞു.