സിലിക്കൺവാലി: ഇനി വാട്സ്ആപ് ഉപയോക്താക്കൾക്ക് നിറമുള്ള ടെക്സ്റ്റ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാം. ആൻഡ്രോയ്ഡ്, ഐഫോൺ ആപ്പുകളിൽ പുതിയ സംവിധാനം ലഭ്യമാകും. കഴിഞ്ഞ വർഷം ഫേസ്ബുക്ക് ആപ്പിലാണ് കളർഫുൾ ബാക്ഗ്രൗണ്ട്, ഫോണ്ട്, ഇമോജി എന്നിവ ഉപയോഗിച്ചുള്ള സ്റ്റാറ്റസ് അപ്ഡേഷൻ ആദ്യമായി ഈ സംവിധാനം കൊണ്ടുവന്നത്. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേഷനുള്ളവർക്കു മാത്രമേ പുതിയ ഫീച്ചർ ലഭ്യമാകൂ. എന്നാൽ, വിൻഡോസ് ഉപയോക്താക്കൾക്ക് ലഭ്യമാകില്ല. കൂടാതെ വാട്സ്ആപ് വെബ് ഉപയോക്താക്കൾക്ക് പുതിയ സ്റ്റാറ്റസ് കാണാൻ സാധിക്കുമെങ്കിലും സൃഷ്ടിക്കാൻ കഴിയില്ല.