ന്യൂഡൽഹി: വിദേശ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട രാജ്യമായി ഇന്ത്യ മുന്നേറുന്നു. രാജ്യത്തേക്കെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ഉയർന്നെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം. കഴിഞ്ഞ മാസം സഞ്ചാരികളുടെ എണ്ണത്തിൽ തലേ വർഷത്തെ അപേക്ഷിച്ച് 7.4 ശതമാനമാണ് വളർച്ച. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള മാസത്തെ കണക്കനുസരിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 15 ശതമാനം വളർച്ചയും രേഖപ്പെടുത്തി.
വിദേശീയർക്ക് ഇ-വീസാ സംവിധാനം ഏർപ്പെടുത്തിയത് സഞ്ചാരികളുടെ എണ്ണം വർധിക്കുന്നതിനു കാരണമായി എന്നാണ് വിലയിരുത്തൽ. ജൂലൈയിൽ ഇന്ത്യയിലെത്തിയ 7.88 ലക്ഷം വിനോദസഞ്ചാരികളിൽ 20.12 ശതമാനം പേരും ബംഗ്ലാദേശിൽനിന്നാണ്. ഒപ്പം അമേരിക്ക (16.26 ശതമാനം), യുകെ (10.88 ശതമാനം), ഫ്രാൻസ് (3.01 ശതമാനം) തുടങ്ങിയ രാജ്യങ്ങളിൽനിന്നും ആളുകൾ ഇന്ത്യയിലെത്തി. ഇതിൽ 1.19 ലക്ഷം പേർ ഇ-വീസാ സൗകര്യം പ്രയോജനപ്പെടുത്തി.