ന്യൂഡൽഹി: സിയാസിന്റെ സ്പോർട്സ് വേരിയന്റ് (സിയാസ് എസ്) മാരുതി സുസുകി വിപണിയിൽ അവതരിപ്പിച്ചു. മെക്കാനിക്കൻ സെറ്റപ്പിന് യാതൊരുവിധത്തിലുമുള്ള മാറ്റങ്ങൾ വരുത്തിയിട്ടില്ലെങ്കിലും കാഴ്ചയ്ക്കു പുതുമ നല്കുന്ന വിധത്തിൽ എക്സ്റ്റീരിയറിൽ നിരവധി മാറ്റങ്ങളുണ്ട്.
പുറത്ത് മുന്നിലും പിന്നിലും വശങ്ങളിലുമായി സ്പോയിലർ പായ്ക്കുകളുള്ളപ്പോൾ ഇന്റീരിയറിൽ കറുപ്പിന്റെ അഴകാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. കറുപ്പിനൊപ്പം ക്രോം ഫിനിഷിംഗും നല്കിയിരിക്കുന്നു. പെട്രോൾ വേരിയന്റിന് 9.39 ലക്ഷം രൂപയും ഡീസലിന് 11.55 ലക്ഷം രൂപയുമാണ് സ്പോർട്സ് എഡിഷൻ സിയാസിന്റെ എക്സ് ഷോറൂം വില.
അതേസമയം സിയാസിന്റെ ഇന്ത്യയിലെ വില്പന 1.7 ലക്ഷം കവിഞ്ഞു. 2014ൽ ഇന്ത്യൻ വിപണിയിലെത്തിയ സിയാസിന് കഴിഞ്ഞ ആറു മാസം മികച്ച വില്പന നേടാനായതു നേട്ടമായി. പ്രതിമാസം ശരാശരി 5,500 സിയാസ് സെഡാൻ കാറുകൾ വിറ്റഴിക്കാൻ കന്പനിക്കായി. മാരുതിയുടെ പ്രീമിയം റിട്ടെയ്ൽ ചാനലായ നെക്സയിലേക്ക് സിയാസിന്റെ വില്പന മാറ്റിയിരുന്നു.