കൊച്ചി: മൂല്യവത്കരണത്തിലൂടെ കാഷ്മീർ കുങ്കുമപ്പൂവിന് ആഭ്യന്തര- അന്താരാഷ്ട്ര വിപണിയിൽ പ്രചാരം വർധിപ്പിക്കാൻ സ്പൈസസ് ബോർഡും ജമ്മു-കാഷ്മീർ സർക്കാരും സഹകരിക്കുന്നു. ഉത്പന്നത്തിന്റെ ഗുണമേന്മ വർധിപ്പിച്ചും വിപണന തന്ത്രങ്ങൾ ആവിഷ്കരിച്ചുമാണ് ഇതു നടപ്പാക്കുന്നത്.
കാഷ്മീർ കുങ്കുമപ്പൂവിന് ഭൗമമേഖല രജിസ്ട്രേഷൻ ലഭിക്കുന്നതിനുള്ള നടപടികളുമായി സ്പൈസസ് ബോർഡും ജമ്മു-കാഷ്മീർ സർക്കാരും സംയുക്തമായി മുന്നോട്ടുപോകും. ശ്രീനഗറിൽ കുങ്കുമപ്പൂവിനെക്കുറിച്ചുള്ള രണ്ട് ദിവസത്തെ ദേശീയ സെമിനാറിൽ സുഗന്ധവ്യഞ്ജനമെന്നനിലയിൽ ഇതു വിപണനം ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. കുങ്കുമപ്പൂവിന് മാനദണ്ഡങ്ങൾ ബാധകമാക്കാനുള്ള നടപടികൾ ഈ വർഷം ഫെബ്രുവരിയിൽ ചെന്നൈയിൽ നടന്ന സുഗന്ധവ്യഞ്ജനങ്ങൾക്കായുള്ള കോഡെക്സ് കമ്മിറ്റി മൂന്നാം സമ്മേളനത്തിൽ സ്വീകരിച്ചിട്ടുണ്ടെന്ന് സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തിയ സ്പൈസസ് ബോർഡ് ചെയർമാൻ ഡോ. എ. ജയതിലക് പറഞ്ഞു.
കാർഷികോത്പാദന വകുപ്പിന്റെ കീഴിലുള്ള ശ്രീനഗറിലെ എസ്കെ യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കൾച്ചറൽ സയൻസ് ആൻഡ് ടെക്നോളജി സംഘടിപ്പിച്ച സെമിനാർ ജമ്മു-കാഷ്മീർ കാർഷികോത്പാദന മന്ത്രി ഗുലാം നബി ലോണ്‍ ഉദ്ഘാടനം ചെയ്തു.
കാഷ്മീരി കുങ്കുമപ്പൂവിന്റെ ആഭ്യന്തര-അന്താരാഷ്ട്ര വിപണനം ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര കൃഷിവകുപ്പ്, ദേശീയ ഹോർട്ടിക്കൾച്ചറൽ ബോർഡ്, സ്പൈസസ് ബോർഡ്, ജെ ആൻഡ് കെ ബാങ്ക് എന്നിവ സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്.