കൊച്ചി: കേരള വാഹന വിപണിക്ക് പുത്തനുണർവ് നല്കാൻ തകർപ്പൻ പ്ലാനുകളും പത്തു പുതിയ ഡീലർഷിപ്പ് ഔട്ട്ലെറ്റുകളും റെനോ ഇന്ത്യ പ്രഖ്യാപിച്ചു. ടിവിഎസ് അയ്യങ്കാർ ആൻഡ് സൺസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് റെനോ പുതിയ റീട്ടെയിൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നത്. ഇവയ്ക്കു പുറമേ ഈ വർഷം അവസാനത്തോടെ എട്ടു പുതിയ ഡീലർഷിപ്പ് ഔട്ട്ലെറ്റുകൾ തുടങ്ങാനും കന്പനിക്ക് പദ്ധതിയുണ്ട്.
ഓണാഘോഷങ്ങളുടെ ഭാഗമായി സൂപ്പർതാരം ദുൽഖർ സൽമാനുമൊത്തുള്ള പങ്കാളിത്തം തുടരുമെന്നും കന്പനി അറിയിച്ചു. റെനോയുടെ എല്ലാ ഓണം കാന്പയ്നുകളിലും ദുൽഖർ ഭാഗമാകും. കൂടാതെ ഭാഗ്യശാലികളായ 25 ഉപയോക്താക്കൾക്ക് അവരുടെ കുടുംബത്തിനൊപ്പം ദുൽഖറിനെ കാണാനും അവസരം ലഭിക്കും.
ക്വിഡ് വാങ്ങുന്പോൾ രണ്ടു ഗ്രാം സ്വർണനാണയം, ഡസ്റ്റർ, ലോഡ്ജി എന്നിവയ്ക്കൊപ്പം 20,000 രൂപയുടെ സമ്മാനം തുടങ്ങി നിരവധി ഓഫറുകളും റെനോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയ്ക്കെല്ലാം പുറമേ ആകർഷകമായ ഫിനാൻസ് പദ്ധതികളും ഉപയോക്താക്കൾക്ക് ലഭ്യമാക്കാം. ഡസ്റ്ററിനും ലോഡ്ജിക്കും ഒരു രൂപയ്ക്ക് ഇൻഷ്വറൻസ് നല്കുന്ന ഓഫറും ഇതിന്റെ ഭാഗമാണ്.
റെനോയുടെ ഒരു പ്രധാന വിപണിയാണ് കേരളമെന്ന് റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി ഹെഡും മാനേജിംഗ് ഡയറക്ടറുമായ സുമിത് സോഹ്നി പറഞ്ഞു.