ന്യൂഡൽഹി: രാജ്യത്ത് 81 ലക്ഷം ആധാർ നന്പരുകൾ നിർജീവമാക്കിയെന്ന് യുണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചതായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇന്‍ഫർമേഷൻ ടെക്നോളജി സഹമന്ത്രി പി.പി. ചൗധരി. കഴിഞ്ഞ ദിവസം രാജ്യസഭയിൽ അറിയിച്ചതാണ് ഇക്കാര്യം. ബയോമെട്രിക് ആധാരമാക്കിയുള്ള 12 അക്ക തിരിച്ചറിയൽ നന്പർ രാജ്യത്തെ 115 കോടി ജനങ്ങൾക്ക് നല്‍കിയിട്ടുണ്ടെന്നാണ് യുഐഡിഎഐയുടെ ഒൗദ്യോഗിക റിപ്പോർട്ടുകൾ. നേരത്തെ ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ നന്പരുകൾ റദ്ദാക്കിയിരുന്നു. ഇതു പരിശോധിക്കാൻ ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രത്യേക ഓപ്ഷനും നല്‍കിയിരുന്നു.
ഇതുപോലെ ആധാർ നന്പർ ഇപ്പോൾ നിലവിലുണ്ടോ എന്നറിയാൻ യുഐഡിഎഐ വെബ്സൈറ്റിൽ സംവിധാനമൊരുക്കിയിട്ടുണ്ട്.
ഇങ്ങനെ പരിശോധിക്കാം
uidai.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
വെബ്സൈറ്റിലെ വേരിഫൈ ആധാർ നന്പർ ലിങ്ക് ക്ലിക് ചെയ്യുക (വെബ്സൈറ്റിൽ വലതുഭാഗത്ത്).
തുറന്നുവരുന്ന പേജിൽ നിർദേശിക്കുന്ന ബോക്സിൽ 12 അക്ക ആധാർ നന്പർ ടൈപ്പ് ചെയ്യുക.
എന്റർ സെക്യൂരിറ്റി കോഡ് എന്ന ബോക്സിൽ വലതുവശത്തുള്ള കോളത്തിലെ നന്പർ ടൈപ്പ് ചെയ്തശേഷം വേരിഫൈ ക്ലിക് ചെയ്യുക.
ആധാർ ഇപ്പോഴുമുണ്ടെങ്കിൽ അടുത്ത പേജിൽ കാണിക്കും. ആധാർ ഉടമയുടെ വിവരങ്ങളായി പ്രായവും രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നന്പരിന്റെ അവസാന മൂന്നക്കവും സ്ക്രീനിൽ തെളിയും.
ആധാർ നന്പർ നിർജീവമാണെങ്കിൽ "doesn’t exist' എന്നായിരിക്കും സ്ക്രീനിൽ തെളിയുക.