പൂന: റോയൽ എൻഫീൽഡിന്റെ ഹിമാലയൻ ഭാരത് സ്റ്റേജ്- നാല് വേർഷൻ വിപണിയിൽ അവതരിപ്പിച്ചു. സെപ്റ്റംബർ ആദ്യവാരം വില്പന ആരംഭിക്കുന്ന ഹിമാലയന്റെ ബുക്കിംഗ് നേരത്തേതന്നെ ആരംഭിച്ചിരുന്നു. 5000 രൂപ നല്കി ബുക്ക് ചെയ്യാൻ അവസരമുണ്ട്.
എൻജിൻ പരിഷ്കരിച്ചതിനൊപ്പം പുറംമോടിയിൽ അല്പം മറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ബിഎസ് 4, ഓക്സിജൻ സെൻസറുള്ള ഫ്യൂവൽ ഇൻജക്റ്റഡ് എൻജിൻ തുടങ്ങിയവയാണ് എൻജിന്റെ പ്രധാന പ്രത്യേകതകൾ. കൂടാതെ 411 സിസി 5-സ്പീഡ് ഗിയർബോക്സ് 24.5 എച്ച്പി പവറിൽ 32 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്ന ഹിമാലയന്റെ പുതിയ പതിപ്പിന് 1.94 ലക്ഷം രൂപയാണു വില.
2016ൽ കാർബറേറ്റഡ് എൻജിനുമായി റോയൽ എൻഫീൽഡ് വിപണിയിൽ അവതരിപ്പിച്ച ഹിമാലയന്റെ ക്ലച്ച് ബോക്സിനെക്കുറിച്ചും ഗിയർ ബോക്സിനെക്കുറിച്ചും പരാതിയുയർന്നിരുന്നു. ഇതേത്തുടർന്നാണ് വിപണിയിൽനിന്ന് പൂർണമായി പിൻവലിച്ചശേഷം ബിഎസ് 4 ഇറക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്.