ന്യൂഡൽഹി: ചൈനീസ് കന്പനിയായ കൂൾ പാഡിന്റെ പുതിയ സ്മാർട്ട് ഫോണ്‍ ഈ മാസം 20ന് ഇന്ത്യൻ വിപണിയിലെത്തും. കൂൾ പ്ലേ 6 എന്നു പേരിട്ടിരിക്കുന്ന ഫോണ്‍, ഗെയിം ആസ്വാദകരെയാണു പ്രധാനമായും ലക്ഷ്യമാക്കുന്നത്.
കഴിഞ്ഞ മേയിലാണു കൂൾ പാഡ് 6 ചൈനീസ് വിപണിയിലെത്തിയത്. അവിടെ മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലും ഫോണ്‍ അവതരിപ്പിക്കാൻ കൂൾപാഡ് തീരുമാനിച്ചത്.
സവിശേഷതകൾ
ഇളം സ്വർണ നിറത്തിലും കറുപ്പുനിറത്തിലുമുള്ള മെറ്റാലിക് മോഡലുകളാണ് കൂൾ പാഡ് 6നുള്ളത്. ഫിംഗർ പ്രിന്റ് സ്കാനർ, യുഎസ്ബി പോർട്ടൽ ഡ്യുവൽ സ്പീക്കർ ഗ്രില്ലുകൾ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ആൻഡ്രോയിഡ് ന്യൂഗാട്ട് 7.1.1 വേർഷനിൽ പ്രവർത്തിക്കുന്ന കൂൾ പാഡ് 6ന് 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയാണുള്ളത്. സ്നാപ് ഡ്രാഗണ്‍ 653 പ്രോസസർ, 6 ജിബി റാം, 64സ്റ്റോറേജ്,( വർധിപ്പിക്കാവുന്നത്) ഡ്യുവൽ കാമറ, 4060 എംഎഎച്ച് ബാറ്ററി എന്നിവയാണു മറ്റു ഫീച്ചറുകൾ. ആറു മണിക്കൂർ തുടർച്ചയായി ഗെയിം കളിച്ചാലും ഫോണിന്റെ ബാറ്ററി തീരില്ലെന്നാണ് കന്പനി അവകാശപ്പെടുന്നത്.