കോട്ടയം: കൊശമറ്റം ഫിനാൻസിന് 2016-17 സാന്പത്തികവർഷത്തിൽ 25 കോടി രൂപയുടെ സാന്പത്തിക ലാഭം. മുൻ വർഷത്തെക്കാൾ 35 ശതമാനം വർധനയാണുണ്ടായത്. അടുത്തവർഷം ലാഭം 50 ശതമാനമായി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ മാത്യു കെ. ചെറിയാൻ പറഞ്ഞു.
2016-17 വർഷത്തെ വാർഷിക റിപ്പോർട്ട് വിശകലനംചെയ്യാനും 2017-18 വർഷം ഒന്നാം പാദത്തിലെ പ്രവർത്തനങ്ങളെക്കുറിച്ച് അവലോകനം ചെയ്യാനുംവേണ്ടി അഖിലേന്ത്യാതല റീജണൽ, സോണൽ മാനേജർമാരുടെ യോഗത്തിൽ ഭാവികാര്യങ്ങൾ ചർച്ചചെയ്യാനും 8.33 ശതമാനം ബോണസ് നൽകാനും തീരുമാനിച്ചു.