കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സൈനികർക്കായി പ്രത്യേക ഓഫറുമായി വണ്ടർലാ. കര, വ്യോമ, നാവിക സേനാംഗങ്ങൾക്കും ബിഎസ്എഫ് ജവാൻമാർക്കും 20 വരെ സൗജന്യ പ്രവേശനമാണു വണ്ടർലാ ഒരുക്കിയിട്ടുള്ളത്.
വണ്ടർലായുടെ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നീ അമ്യൂസ്മെന്റ് പാർക്കുകൾ സന്ദർശിക്കുന്ന സൈനികർക്കാണ് ആനുകൂല്യം ലഭിക്കുക.
ഉദ്യോഗത്തിലിരിക്കുന്ന സൈനികർക്കും സർവീസിൽനിന്നും വിരമിച്ചവർക്കും ആനുകൂല്യം ബാധകമാണ്. ഇതിനായി ഫോട്ടോ പതിപ്പിച്ച സർവീസ് ഐഡി കാർഡ് ഹാജരാക്കണം.
ഇവരോടൊപ്പം പാർക്ക് സന്ദർശിക്കുന്ന കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആയ പരമാവധി അഞ്ചു പേർക്ക് പാർക്ക് ടിക്കറ്റിൽ പത്തു ശതമാനം ഡിസ്കൗണ്ടും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് 0484-2684009, 9744770000 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.