മുംബൈ: റിലയൻസ് ജിയോയോടു മത്സരിക്കാനുറച്ച് ഐഡിയയും. ഉപയോക്താക്കൾക്ക് 404 രൂപയുടെ സർപ്രൈസ് ഓഫറാണ് ഐഡിയ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫർ പ്രകാരം 404 രൂപയുടെ റീച്ചാർജിൽ 84 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളും (എസ്ടിഡി, ലോക്കൽ ) 84 ജിബി ഡേറ്റയും ലഭ്യമാണ്.
ദിവസം ഒരു ജിബി ഡേറ്റയാണു ലഭിക്കുക. എന്നാൽ, ഈ ഓഫർ ഏതു പ്ലാനിലുള്ളവർക്കൊക്കെ കിട്ടുമെന്ന കാര്യം വ്യക്തമായിട്ടില്ല. നേരത്തെ ജിയോയുമായുള്ള മത്സരം കടുപ്പിച്ചു വൊഡഫോണ്‍ 352 രൂപയുടെ സ്റ്റുഡന്റ്സ് പ്ലാൻ അവതരിപ്പിച്ചിരുന്നു.