ബംഗളൂരു: പുതിയ ജീവനക്കാരെ നിയമിക്കാൻ ആമസോൺ ഒരുങ്ങുന്നു. ഇന്ത്യയിൽനിന്ന് ആയിരത്തിലധികം പേരെ പുതുതായി നിയമിക്കാനാണ് കമ്പനിയുടെ തീരുമാനം. രാജ്യത്തെ സോഫ്റ്റ്വേർ പ്രഫഷണലുകളെയാണ് കൂടുതലായി ആമസോൺ ലക്ഷ്യമിടുന്നത്.
ആമസോൺ ഡോട്ട് കോം, ആമസോൺ ഡോട്ട് ഇൻ, ക്ലൗഡ് കംപ്യൂട്ടിംഗ് വിഭാഗമായ ആമസോൺ വെബ് സർവീസ് എന്നിവയുടെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (ആർ ആൻഡ് ഡി) വിഭാഗത്തിലേക്കാണ് പുതിയ നിയമനങ്ങൾ. ആമസോണിന്റെ വെബ്സൈറ്റിലെ കരിയർ പേജിൽ 1,245 പേരെ നിയമിക്കുമെന്ന കാര്യം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്ക കഴിഞ്ഞാൽ ആമസോണിന് ഏറ്റവും കൂടുതൽ ആൾശേഷിയുള്ള രാജ്യം ഇന്ത്യയാണ്.