കൊച്ചി: ഇരിങ്ങാലക്കുടയിൽനിന്നുള്ള കുടുംബ ആയുർവേദ ഉത്പന്നമായ ചന്ദ്രിക സോപ്പ് ആമസോണ്‍ വെബ്സൈറ്റിലെ വില്പനയിൽ ആഗോള ബ്രാൻഡുകളെ പിന്തള്ളി ഒന്നാമതെത്തി. ആമസോണിന്റെ ഡീൽ ഓഫ് ദ ഡേയിൽ ഒന്നാമതെത്തിയ ചന്ദ്രികയ്ക്ക് അമേരിക്കയിൽ ഏറെ ആവശ്യക്കാരുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് വിപണിയായ ആമസോണിന്റെ ആഗോളവില്പനയിൽ ബെസ്റ്റ് സെല്ലറായതിൽ അഭിമാനമുണ്ടെന്ന് ചന്ദ്രിക സോപ്പിന്റെ നിർമാതാക്കളായ എസ്.വി. പ്രോഡക്ട്സിന്റെ മാനേജിംഗ് പാർട്ണർ സി.കെ. ജിനൻ പറഞ്ഞു.
ഉപയോക്താക്കളുടെ റേറ്റിംഗ്, ബ്രാൻഡിന്റെ പ്രകടനം, ഡെലിവറി തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണ് ആമസോണ്‍ ഡീൽ ഓഫ് ദ ഡേ നിശ്ചയിക്കുന്നത്.
2015 മേയിൽ തുടക്കമിട്ട ആമസോണ്‍ ഗ്ലോബൽ സെല്ലിംഗ് പ്രോഗ്രാം ലളിതമായി ഇന്ത്യൻ സംരംഭകർക്കും ചെറുകിട-ഇടത്തരം നിർമാതാക്കൾക്കും വലിയ ബ്രാൻഡുകൾക്കും അവരുടെ ഉത്പന്നങ്ങൾ ആഗോളതലത്തിൽ വിറ്റഴിക്കാനുള്ള അവസരമാണു നല്‍കുന്നത്. വില്പനക്കാരുടെ കാര്യത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 70 ശതമാനം വളർച്ച രേഖപ്പെടുത്തിയ ആമസോണ്‍ പ്ലാറ്റ്ഫോമിൽ 23,000 ഇന്ത്യൻ സെല്ലർമാരുണ്ട്.