ആൻഡ്രോയിഡ് ഉപകരണങ്ങളിൽ സാന്നിധ്യമറിയിച്ച് നോഗ കുതിക്കുന്നു. 13.5 ശതമാനം നോഗ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് ആൻഡ്രോയിഡിനുള്ളത്. കഴിഞ്ഞ മാസമാണ് നോഗ വിപണിവിഹിതത്തിൽ രണ്ടക്കം കടന്നത്. ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് ആൻഡ്രോയിഡ് 7.0 നോഗ ഉപയോഗിക്കുന്നവരുടെ എണ്ണം 12.3 ശതമാനമാണ്. 1.2 ശതമാനം ഉപയോക്താക്കൾ ഇതിന്റെ ഏറ്റവും പുതിയ വേർഷൻ 7.1 ഉപയോഗിക്കുന്നുണ്ട്.
സാംസംഗ് ഗാലക്സി എസ് 8, എൽജി ജി6 തുടങ്ങിയ സ്മാർട്ട്ഫോണുകളിൽ ആൻഡ്രോയിഡ് 7.0 നോഗ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്പോൾ ഗൂഗിളിന്റെ പിക്സൽ ഫോൺ, നോകിയ ഫോണുകൾ തുടങ്ങിയവയിൽ ഏറ്റവും പുതിയ വേർഷനായ 7.1.1 ആണ് ഉപയോഗിക്കുന്നത്.
രണ്ടു വർഷമുന്പ് ഗൂഗിൾ അവതരിപ്പിച്ച ആൻഡ്രോയിഡ് 6.0 മാർഷ്മാലോ 32.3 ശതമാനം മാർക്കറ്റ് വിഹിതവുമായി ഒന്നാം സ്ഥാനത്ത് കുതിപ്പു തുടരുകയാണ്. പിന്നാലെയുള്ള ആൻഡ്രോയിഡ് 5.0 ലോലിപോപ്പിന് 29.2 ശതമാനം വിഹിതമുണ്ട്. 16 ശതമാനം ഉപകരണങ്ങളിൽ ആൻഡ്രോയിഡ് 4.0 കിറ്റ്കാറ്റും 7.6 ശതമാനം ഉപകരണങ്ങളിൽ ആൻഡ്രോയിഡ് ജെല്ലി ബീനും പ്രവർത്തിക്കുന്പോൾ ആൻഡ്രോയിഡ് ഐസ്ക്രീം സാൻഡ്വിച്ച്, ജിഞ്ചർ ബ്രെഡ് എന്നീ ഒഎസുകൾ 0.7 ശതമാനം ഉപകരണങ്ങളിലുണ്ട്.
ഏറ്റവും പുതിയ ഒാപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് "ഒ'അടുത്ത മാസം പുറത്തിറക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.