മുംബൈ: സിയോക്സ് മൊബൈൽസിന്റെ ബ്രാൻഡ് അംബാസഡറായി സുഷാന്ത് സിംഗ് പജ്പതിനെ നിയമിച്ചതായി കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. വിപണി വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൺ എയർവോയ്സിന്റെ ഉടമസ്ഥതയിലുള്ള സിയോക്സ് മൊബൈൽസിന്റെ പുതിയ തീരുമാനം.
ഇന്ത്യൻ മാർക്കറ്റിൽ സിയോക്സ് ഉപകരണങ്ങൾക്കുള്ള ഡിമാൻഡ് ഏറിവരുന്ന സാഹചര്യത്തിൽ രണ്ട് നിർമാണയൂണിറ്റുകൾ തുടങ്ങാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. നോയിഡയിലും സിക്കിമിലും പുതിയ നിർമാണ യൂണിറ്റുകൾ തുടങ്ങുന്നതിനു പുറമേ ന്യൂഡൽഹിയിലുള്ള യൂണിറ്റിൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സംവിധാനംകൂടി തുടങ്ങാനാണ് തീരുമാനം. പ്രതിമാസം പത്തു ലക്ഷം സിയോക്സ് ഉപകരണങ്ങൾ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി 200 കോടി രൂപയുടെ നിക്ഷേപം നടത്തി. ബ്രാൻഡ് അംബാസഡർ സുഷാന്ത് കമ്പനിയിൽ 100 കോടിയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. നടപ്പു സാന്പത്തികവർഷം 1000 കോടി രൂപയുടെ വിറ്റുവരവാണ് കന്പനി ലക്ഷ്യമിടുന്നത്.
ഡുവൽ കാമറയുള്ള ഡുവോപിക്സ് സ്മാർട്ട്ഫോണുകളും കന്പനി വിപണിയിൽ അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് മികച്ച ചിത്രീകരണാനുഭവം നല്കുന്ന വിധത്തിൽ രണ്ടു മുൻ കാമറകളും (8എംപി + 2 എംപി) ഒരു പിൻ കാമറയുമാണ് (8 എംപി) ഡുവോപിക്സിനുള്ളത്. ഡുവൽ 4ജിയുള്ള ഫോണിന് ആൻഡ്രോയ്ഡ് 7.0 നോഗ ഒഎസിന്റെ പിൻബലവുമുണ്ട്. അഞ്ച് ഇഞ്ച് ഡിസ്പ്ലേ, 2 ജിബി റാം, 16 ജിബി റോം, 2500 എംഎഎച്ച് ബാറ്ററി, 21 ഭാഷകൾ തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകൾ. കൂടുതൽ ബാറ്ററി ലൈഫും അതിവേഗ ചാർജിംഗ് കപ്പാസിറ്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ ഫോൺ ഏതാനും ആഴ്ചകൾക്കുള്ളിൽ രാജ്യവ്യാപകമായി വിപണനത്തിനെത്തും. സ്മാർട്ട്ഫോണിനൊപ്പം എൽഇഡി ടിവി മോഡലുകളും കമ്പനി വിപണിയിൽ അവതരിപ്പിച്ചു.