ന്യൂഡൽഹി: പ്രമുഖ വാഹനനിർമാതാക്കളായ ടാറ്റാ മോട്ടോഴ്സിന്റെ അറ്റാദായത്തിൽ വൻ വർധന. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ അറ്റാദായം 41.56 ശതമാനം ഉയർന്ന് 3,199.93 കോടി രൂപയായി ഉയർന്നു. തലേ വർഷം ഇതേ കാലയളവിൽ 2,260.40 കോടി രൂപയായിരുന്നു അറ്റാദായം.
അതേസമയം കന്പനിയുടെ മൊത്തം വിറ്റുവരവ് 9.59 ശതമാനം കുറഞ്ഞ് 59,972.33 കോടി രൂപയായി. കന്പനിയുടെ ജാഗ്വർ ആൻഡ് ലാൻഡ് റോവറിന്റെ വരുമാനത്തിൽ 10 ശതമാനം കുറവ് രേഖപ്പെടുത്തി. 2016-17ലെ ആദ്യപാദത്തിലെ 52,395.15 കോടി രൂപയിൽനിന്ന് ഈ വർഷം ഏപ്രിൽ-ജൂണിൽ 47,044.33 കോടിയായാണ് കുറഞ്ഞത്.