ന്യൂഡൽഹി: ദക്ഷിണകൊറിയൻ വാഹനനിർമാതാക്കളായ കിയ മോട്ടോഴ്സ് ഇന്ത്യയിൽ മൂന്നു കാറുകൾ അവതരിപ്പിക്കുമെന്നു പ്രഖ്യാപിച്ചു. കോംപാക്ട് എസ്യുവി, സെഡാൻ വിഭാഗങ്ങളിലുള്ള മൂന്നു മോഡലുകളും 2019-2022 കാലഘട്ടത്തിൽ വിപണിയിലെത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഈ മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യയിൽ മൂന്നു ലക്ഷം കാറുകൾ വിൽക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി കിയാ മോട്ടോഴ്സ് കോർപ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടൈ ഹിൻ ഒ അറിയിച്ചു. ആന്ധ്രാപ്രദേശിൽ ഉത്പാദനയൂണിറ്റ് നിർമിക്കാനുള്ള തയാറെടുപ്പുകൾ നടക്കുന്നു. 2019 പകുതിയോടെ ആദ്യം പുറത്തിറക്കുന്ന കോംപാക്ട് എസ്യുവി ഹ്യുണ്ടായിയുടെ ക്രെറ്റയോട് മത്സരിക്കാനുതകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.