ന്യൂഡൽഹി: നിങ്ങളുടെ പാൻ (പെർമനന്റ് അക്കൗണ്ട് നന്പർ) ഇപ്പോഴും നിലവിലുണ്ടോ എന്നു പരിശോധിക്കേണ്ട സമയമായി. ഒന്നിലേറെ പാൻ ഉള്ളവരുടെ പാൻ റദ്ദാക്കിയ കൂട്ടത്തിൽ നിങ്ങളുടേതും "നിഷ്ക്രിയം' ആക്കിയോ എന്ന് അന്വേഷിക്കണം.
ജൂലൈ 27 വരെ 11,44,211 പാനുകൾ റദ്ദാക്കിയിട്ടുണ്ട്. കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി നടന്ന തെരച്ചിലുകളിൽ കിട്ടിയ വിവരങ്ങളും മറ്റും ഉപയോഗിച്ചാണ് ഇവ റദ്ദാക്കിയത്.
പാൻ ഇപ്പോഴും സജീവമാണോ എന്നു പരിശോധിക്കാൻ
1. incometaxefiling.gov.in എന്ന പോർട്ടൽ തുറക്കുക.
2. ഹോം പേജിൽ സർവീസസ് ടാബിൽ നോ യുവർ പാൻ എന്നതു ക്ലിക്ക് ചെയ്യുക.
3. അപ്പോൾ പുതിയ പേജ് വരും. പേര്, ലിംഗം, മതം, ജനനത്തീയതി, രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നന്പർ എന്നിവ നൽകുക. തുടർന്നു സബ്മിറ്റ് ക്ലിക്ക് ചെയ്യുക.
4. മൊബൈലിൽ ലഭിക്കുന്ന ഒടിപി (വൺടൈം പാസ്വേഡ്) അടിക്കുക. വാലിഡേറ്റ് ക്ലിക്ക് ചെയ്യുക.
5. പാൻ നിലവിലുണ്ടെങ്കിൽ ആക്ടീവ് എന്നു റിമാർക്ക് കോളത്തിൽ വരും.