മുംബൈ: വരിക്കാർ തങ്ങളെ കൈവിടരുതെന്ന ലക്ഷ്യവുമായി പ്രമുഖ കമ്പനികൾ ഡാറ്റാ പ്ലാനുകൾ തുടരെ പ്രഖ്യാപിച്ചതോടെ ടെലികോം മേഖലയിൽ യുദ്ധം മുറുകി. റിലയൻസ് ജിയോയുടെ ഫീച്ചർഫോണായ ജിയോഫോണിന്റെ പ്രഖ്യാപനം വലിയൊരു വിപ്ലവത്തിനാണ് വഴിയൊരുക്കിയിരിക്കിയത്. ഏറ്റവുമൊടുവിൽ എയർടെൽ, വോഡഫോൺ എന്നീ മുൻനിര കമ്പനികൾ 84 ദിവസത്തേക്ക് 84 ജിബി 4ജി ഡാറ്റാ പ്ലാനുകൾ പ്രഖ്യാപിച്ചതാണ് വരിക്കാരെ ആശയക്കുഴപ്പത്തിലാക്കിയത്. ഏതാണ് തങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമെന്നുള്ള ലാഭചിന്തയാണ് അതിനു കാരണം.
ഭാരതി എയർടെലിന്റെയും വോഡഫോണിന്റെയും വരുമാനത്തിൽ നല്ലൊരു ശതമാനവും ഇപ്പോൾ ജിയോയുടെ കൈവശമാണ്. വിപണിയിലെ ഈ തളർച്ച മറികടക്കാൻ ആവിഷ്കരിച്ച പ്ലാനാണ് 84 ദിവസത്തേക്ക് 84 ജിബി 4ജി ഡാറ്റ. ഒപ്പം പരിധിയില്ലാത്ത സംസാരസമയവും. 400 രൂപയ്ക്കു താഴെയുള്ള ഈ പ്ലാനുകൾ മുന്പ് 399 രൂപയ്ക്ക് ജിയോ പ്രഖ്യാപിച്ച പ്ലാനിനു ബദലാണ്. മൂന്നു കമ്പനികളും ഏകദേശം ഒരേ നിരക്കിൽ ഒരേ സേവനം നല്കുന്പോൾ ഏതായിരിക്കും കൂടുതൽ മികച്ചതെന്ന് ഒന്നു വിലയിരുത്തേണ്ടിവരും.
എയർടെലിന്റെ `399 പ്ലാൻ
399 രൂപയ്ക്ക് പ്രതിദിനം ഒരു ജിബി അതിവേഗ 4ജി ഡാറ്റ 84 ദിവസത്തെ കാലാവധിക്കാണ് എയർടെൽ ഓഫർ ചെയ്തിരിക്കുന്നത്. അതിവേഗ ഡാറ്റയ്ക്കൊപ്പം ഉപയോക്താക്കൾക്ക് പരിധിയില്ലാതെ ലോക്കൽ/എസ്ടിഡി സംസാരസമയവും ലഭിക്കും. 4ജി സപ്പോർട്ട് ചെയ്യുന്ന ഹാൻഡ്സെറ്റുകളിൽ 4ജി സിം ഉള്ളവർക്കു മാത്രമേ ഈ സേവനം ലഭ്യമാകൂ. മറ്റ് ഓഫറുകളൊന്നും ഈ പ്ലാനിനൊപ്പം ഉപയോഗിക്കാൻ പറ്റില്ലെന്നു മാത്രമല്ല സൗജന്യ എസ്എംഎസ് നല്കുന്നുമില്ല.
399 രൂപയുടെ ഓഫറിനൊപ്പം 244 രൂപയുടെ പ്ലാനും എയർടെൽ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിൽ എയർടെൽ നെറ്റ്വർക്കിനുള്ളിൽ പരിധിയില്ലാത്ത സംസാരമൂല്യം ലഭിക്കും. കൂടാതെ 70 ദിവസത്തേക്ക് പ്രതിദിനം ഒരു ജിബി അതിവേഗ 4ജി ഡാറ്റയും. ഇതിനൊപ്പം മറ്റ് ഓഫറുകൾ ചെയ്യാൻ കഴിയില്ല. സൗജന്യ എസ്എംഎസ് ഇല്ല.
വോഡഫോണിന്റെ `352 പ്ലാൻ
പ്രതിദിനം ഒരു ജിബി അതിവേഗ 4ജി ഡാറ്റയ്ക്കൊപ്പം സൗജന്യ റോമിംഗും പരിധിയില്ലാത്ത സംസാരമൂല്യവും 84 ദിവസത്തേക്ക് ആസ്വദിക്കാം.
എയർടെലിനേക്കാളും ഒരുപടി മുന്നിലാണ് വോഡഫോണിന്റെ ഈ ഓഫർ. സൗജന്യ എസ്എംഎസുകൾക്കു പരിധി യില്ല.
ജിയോയുടെ `399 പ്ലാൻ
ടെലികോം മേഖലയുടെ പ്രശ്നക്കാരന്റെ 399 രൂപയുടെ പ്ലാനിൽ പ്രതിദിനം ഒരു ജിബി 4 ജി ഡാറ്റ 84 രൂപയ്ക്കു ലഭിക്കും. ഇതിന്റെ പരിഷ്കരിച്ച പ്ലാനിൽ പരിധിയില്ലാത്ത വോൾട്ടി ലോക്കൽ/എസ്ടിഡി സംസാരമൂല്യം എല്ലാ നെറ്റ്വർക്കുകളിലേക്കും ലഭിക്കും. പരിധിയില്ലാതെ ലോക്കൽ/എസ്ടിഡി എസ്എംഎസുകളുമുണ്ട്.
ഇതുകൂടാതെ, 309 രൂപയുടെ ഓഫറിൽ പ്രതിദിനം 1ജിബി 4ജി ഡാറ്റ വീതം 56 ദിവസത്തേക്ക് ആസ്വദിക്കാം. 399 രൂപയുടെ ഓഫറിനൊപ്പമുള്ള മറ്റ് ആനുകൂല്യങ്ങൾ ഇതിനും ലഭിക്കും.