ബംഗളൂരു: ആമസോണിനു പിന്നാലെ ഫ്ലിപ്കാർട്ടും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഫർ പ്രഖ്യാപിച്ചു. ബിഗ് ഫ്രീഡം സെയിൽ എന്ന പേരിൽ നാളെ മുതൽ 11 വരെയാണ് ഓഫർ കാലാവധി. ഈ വില്പനോത്സവ വേളയിൽ മൊബൈൽ ഫോൺ, ടിവി, ലാപ്ടോപ്, ടാബ്ലെറ്റ്, ഹെഡ്ഫോൺ, കാമറ, മറ്റ് അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ വലിയ വിലക്കിഴിവിൽ ലഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.