കൊച്ചി: വാഹന നിർമാതാക്കളായ മഹീന്ദ്ര ഓണം ഓഫറുകൾ അവതരിപ്പിച്ചു. വിദേശയാത്ര, ഹോം അപ്ലയൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങി ഒരു കോടിയുടെ സമ്മാനങ്ങളാണ് മഹീന്ദ്ര ഉപയോക്താൾക്ക് നൽകുന്നതെന്ന് സെയിൽസ് ഡിജിഎം ഇ.എസ്. സുരേഷ് പറഞ്ഞു. കൊമേഴ്സൽ വാഹനങ്ങൾ സ്വന്തമാക്കുന്നവർക്ക് പത്ത് ലക്ഷം രൂപയുടെയും ടാക്സി വാഹനങ്ങൾ സ്വന്തമാക്കുന്നവർക്ക് 15 ലക്ഷം രൂപയുടെ സൗജന്യ അപകട ഇൻഷ്വറൻസും ലഭ്യമാണന്ന് അദ്ദേഹം പറഞ്ഞു.