ബംഗളൂരു: ഭീം ആപ്പിലൂടെ പണമിടപാടുകൾ നടത്തുന്നവർക്ക് കാഷ് ബാക്ക് ഓഫർ പദ്ധതിയുമായി കേന്ദ്രസർക്കാർ. സ്വാതന്ത്ര്യദിനത്തിലാണ് ഓഫർ പ്രാബല്യത്തിലാകുന്നത്. ഓഫർ നിലവിൽ വരുന്നതിനൊപ്പം ഭീമിന്റെ പരിഷ്കരിച്ച പതിപ്പുകൂടി പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എൻപിസിഐ എംഡിയും സിഇഒയുമായ എ.പി. ഹോത്ത പറഞ്ഞു. നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിഐ) നിയന്ത്രണത്തിലുള്ള ഭീം ആപ് കഴിഞ്ഞ ഡിസംബറിലാണ് പുറത്തിറക്കിയത്.