ഹൈദരാബാദ്: അമേരിക്കൻ ഐടി കമ്പനിയായ കോഗ്നിസെന്റിന്റെ ഇന്ത്യൻ വിഭാഗത്തിൽനിന്ന് 400 ജീവനക്കാർ വോളന്ററി സെപ്പറേഷൻ പാക്കേജിന് (വിഎസ്പി) തയാറായി. വർഷം ആറു കോടി ഡോളർ ലാഭിക്കുന്നതിനുവേണ്ടി കോഗ്നിസെന്റ് മുന്നോട്ടുവച്ച പാക്കേജായിരുന്നു വിഎസ്പി.
ഇന്ത്യയിലും അമേരിക്കയിലുമുള്ള ജീവനക്കാർക്ക് ഒന്പതു മാസത്തെ ശന്പളം മുൻകൂർ നല്കിയാണ് വിഎസ്പി കോഗ്നിസെന്റ് മുന്നോട്ടുവച്ചത്. ഇന്ത്യയിൽ 2.56 ലക്ഷം ജീവനക്കാരുള്ള കോഗ്നിസെന്റിന്റെ 400 പേർ മാത്രമാണ് വിഎസ്പിക്ക് തയാറായത്.