മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ഏറെക്കുറെ സൗജന്യനിരക്കിലുള്ള ഫോണായ ജിയോ ഫോൺ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ഫീച്ചർഫോൺ വിഭാഗത്തിലുള്ള അഞ്ചു കോടി ജിയോഫോണാണ് കമ്പനി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക. ഇതിൽ ഏതാനും ബാച്ച് ഫോണുകൾ ഇപ്പോൾത്തന്നെ ഇറക്കുമതി ചെയ്തിട്ടുണ്ട്. വിവിധ സ്റ്റോറുകളിലേക്കുള്ള വിതരണം നടന്നുവരുന്നു.ഒക്ടോബർ ആദ്യവാരത്തോടെ മാത്രമായിരിക്കും അഞ്ചു കോടി ഫോണുകളുടെ ഇറക്കുമതി പൂർത്തിയാവുക.
ഫോണുകൾ വിരണത്തിനെത്തുന്പോഴേക്കും വീണ്ടുമൊരു ഓഫർ പ്രഖ്യാപനമുണ്ടായേക്കുമെന്ന് വിദഗ്ധാഭിപ്രായവുമുണ്ട്.
ഫോണുകൾ വിരണത്തിനെത്തുന്പോഴേക്കും വീണ്ടുമൊരു ഓഫർ പ്രഖ്യാപനമുണ്ടായേക്കുമെന്ന് വിദഗ്ധാഭിപ്രായവുമുണ്ട്.