കലിഫോർണിയ: ജനപ്രിയ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സ്ആപ്പിന് 100 കോടി സ്ഥിരം ഉപയോക്താക്കൾ! കഴിഞ്ഞ വർഷം 100 കോടി മാസ ഉപയോക്താക്കൾ എന്ന നാഴികക്കല്ല് വാട്സ്ആപ് പിന്നിട്ടിരുന്നു. സ്നാപ്ചാറ്റ് സ്റ്റോറികൾ ഉൾക്കൊള്ളിച്ച പുതിയ സ്റ്റാറ്റസ് ഫീച്ചർ പ്രതിദിന ഉപയോക്താക്കളിൽ 25 കോടി പേരുടെ വർധനയുണ്ടാക്കിയെന്നാണ് വാട്സ്ആപ്പിന്റെ റിപ്പോർട്ട്.
പ്രതിമാസ ആക്ടീവ് ഉപയോക്താക്കളുടെ എണ്ണം 130 കോടിയായി ഉയർന്നിട്ടുണ്ട്. 60 ഭാഷകളിലായി ഒരു ദിവസം 5,500 കോടി മെസേജുകൾ വാട്സ്ആപ് വഴി കൈമാറ്റം ചെയ്യപ്പെടുന്നു. കൂടാതെ 100 കോടി വീഡിയോകളും 450 കോടി ചിത്രങ്ങളും ഒരു ദിവസം അയയ്ക്കപ്പെടുന്നുണ്ട്.
2014ൽ വാട്സ്ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുക്കുന്പോൾ 45 കോടി പ്രതിമാസ ഉപയോക്താക്കളായിരുന്നു ഉണ്ടായിരുന്നത്.