മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുകി ഇന്ത്യയുടെ അറ്റാദായം ഉയർന്നു. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ അറ്റാദായം 4.4 ശതമാനമുയർന്ന് 1,556.40 കോടി രൂപയായി. തോംസൺ റോയിട്ടേഴ്സിന്റെ പ്രവചനത്തിലും താഴെയാണ് മാരുതിയുടെ ലാഭം. 1,701 കോടി അറ്റാദായം നേടുമെന്നായിരുന്നു തോംസൺ റോയിട്ടേഴ്സ് പ്രവചിച്ചിരുന്നത്. ഏപ്രിൽ-ജൂൺ കാലയളവിൽ 3,94,571 വാഹനങ്ങൾ വിറ്റു. തലേ വർഷം ഇതേ കാലയളവിലേക്കാളും 13.2 ശതമാനം അധികമാണിത്.