കൊച്ചി: നടപ്പു സാന്പത്തികവർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ ഫെഡറൽ ബാങ്ക് 26 ശതമാനം വളർച്ചയോടെ 210.15 കോടി രൂപയുടെ അറ്റാദായമുണ്ടാക്കി. ബാങ്കിന്റെ പ്രവർത്തന ലാഭം 31 ശതമാനം വർധനയോടെ 557.86 കോടി രൂപയിലെത്തി. ആകെ ബിസിനസിൽ 22.74 ശതമാനം വർധനയാണു ജൂണ്‍ 30ന് അവസാനിച്ച ത്രൈമാസത്തേക്കുള്ള ബാങ്കിന്റെ ഓഡിറ്റ് ചെയ്യാത്ത കണക്കുകൾ വ്യക്തമാക്കുന്നത്.
ആകെ നിക്ഷേപങ്ങളിൽ 18.13 ശതമാനവും എൻആർഇ നിക്ഷേപങ്ങളുടെ കാര്യത്തിൽ 16.34 ശതമാനവും വളർച്ചയുണ്ടായി. ആകെ വായ്പകൾ 29.08 ശതമാനവും ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്കുള്ള വായ്പകൾ 9.54 ശതമാനവുമാണ് വർധിച്ചത്. ബാങ്കിന്റെ ആകെ ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 22.74 ശതമാനം വർധിച്ച് 1,72,145.95 കോടി രൂപയിലെത്തി.
ഇതേസമയം ആകെ നിക്ഷേപങ്ങൾ 95,838.84 കോടി രൂപയിലും വായ്പകൾ 76,307.11 കോടി രൂപയിലുമെത്തി. കറന്റ്, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപത്തിന്റെ കാര്യത്തിൽ വാർഷികാടിസ്ഥാനത്തിൽ 20.33 ശതമാനം വളർച്ചയോടെ 32,048.03 കോടി രൂപയിലെത്താനായി. ബാങ്കിന്റെ ആകെ നിക്ഷേപങ്ങളുടെ 33.44 ശതമാനമാണിത്.
ബാങ്കിലെ എൻആർഇ നിക്ഷേപങ്ങൾ 37,370.46 കോടി രൂപയിലെത്തിയിട്ടുണ്ട്. ബാങ്കിന്റെ അറ്റ പലിശ വരുമാനം 15.68 ശതമാനം വർധിച്ച് 800.68 കോടി രൂപയിലെത്തിയതായും സാന്പത്തിക ഫലങ്ങൾ സൂചിപ്പിക്കുന്നു. 1867.94 കോടി രൂപയാണു ജൂണ്‍ 30 ലെ കണക്കുകൾ പ്രകാരം ബാങ്കിന്റെ ആകെ നിഷ്ക്രിയ ആസ്തികൾ. അറ്റ നിഷ്ക്രിയ ആസ്തികൾ 1061.26 കോടി രൂപയാണ്.