അബുദാബി: ഗൾഫിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ച് അൽഫലാ എക്സ്ചേഞ്ച് കന്പനിയെ 95 കോടി രൂപയ്ക്ക് ഏറ്റെടുത്തു. 30 ശാഖകളുള്ള അൽഫലാ എക്സ്ചേഞ്ച് കന്പനിയെ ഏറ്റെടുക്കുന്നതോടെ ലുലു എക്സ്ചേഞ്ചിന്റെ യുഎഇയിലെ ശാഖകൾ 73ഉം ആഗോളതലത്തിൽ 170 ഉം ശാഖകളായി ഉയരും.
അൽഫലാ എക്സ്ചേഞ്ചിന്റെ ശാഖകൾ ഏറ്റെടുക്കുന്നതോടെ ലുലു എക്സ്ചേഞ്ചിന്റെ നെറ്റ് വർക്ക് ശൃംഖലയുടെ വ്യാപ്തി വർധിക്കുകയും വൻതോതിലുള്ള ഇടപാടുകൾക്ക് അവസരം ലഭിക്കുകയും ചെയ്യുമെന്ന് ലുലു എക്സ്ചേഞ്ചിന്റെ എംഡി അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.
എട്ടു വർഷം മുൻപ് യുഎഇയിൽ ആരംഭിച്ച ലുലു എക്സ്ചേഞ്ചിന് ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ, ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, സീഷെൽസ് എന്നീ രാജ്യങ്ങളിൽ ഇപ്പോൾ പ്രവർത്തനങ്ങളുണ്ട്.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സാന്പത്തിക സേവന വ്യവസായത്തിൽ വിപ്ലവകരമായ മാറ്റമാണ് ലുലു എക്സ്ചേഞ്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 2020 ആകുന്പോഴേക്കും ധനവിനിമയ രംഗത്ത് മുപ്പത് ശതമാനം ഇടപാടുകളും ഡിജിറ്റൽ സാങ്കേതികവിദ്യയിൽ സാധ്യമാക്കുകയാണ് ലുലു എക്സ്ചേഞ്ചിന്റെ ലക്ഷ്യമെന്ന് അദീബ് അഹമ്മദ് വിശദീകരിച്ചു.