ന്യൂഡൽഹി: ഐടിസി സിഗരറ്റുകൾക്ക് വൻ വില വർധന.കന്പനിയുടെ ഗോൾഡ് ഫ്ളേക്ക് പത്തിന്റെ പായ്ക്കറ്റിന് 150 രൂപയാണ് പുതുക്കിയ വില. ജിഎസ്ടിയുടെ ഭാഗമായി സിഗരററുകൾക്ക് ഏർപ്പെടുത്തിയ 6-7 ശതമാനം അഡീഷണൽ സെസിന്റെ ഫലമായാണ് വില വർധന. ക്ലാസിക് പായ്ക്കറ്റൊന്നിനും 150 രൂപയാണ് പുതുക്കിയ വില. വിൽസിന് 94 ,വിൽസ് ഫ്ളേക്കിന് 66 എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ.ജൂലൈ പതിനേഴിന് ചേർന്ന ജിഎസ്ടി കൗണ്‍സിൽ സിഗരറ്റുകൾക്ക് കോന്പൻസേഷൻ സെസ് വർധിപ്പിച്ചിരുന്നു.