റെഡ്മണ്ട്(വാഷിംഗ്ടൺ): മൂന്നു പതിറ്റാണ്ടത്തെ സേവനത്തിനു ശേഷം എംഎസ് പെയിന്റ് മൈക്രോസോഫ്റ്റ് നിർത്തുന്നു. അടിസ്ഥാന ഡ്രോയിംഗ് ടൂൾ ആയ എംഎസ് പെയിന്റിനെ വൈകാതെ വിൻഡോസ് 10ൽനിന്ന് ഒഴിവാക്കും. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ വിൻഡോസ് 10ന്റെ അപ്ഡേഷനിൽ ഒഴിവാക്കപ്പെടുന്ന സോഫ്റ്റ്വെയറുകളുടെ പട്ടിക പുറത്തുവിട്ടിരുന്നു. ഈ പട്ടികയിൽ ആറാമതാണ് എംഎസ് പെയിന്റ്.
അധികമാരും എംഎസ് പെയിന്റ് ഉപയോഗിക്കുന്നില്ല എന്ന ബോധ്യമാണ് പുതിയ നീക്കത്തിന് മൈക്രോസോഫ്റ്റിനെ പ്രേരിപ്പിച്ചത്. പുതിയ വിൻഡോസ് 10 അപ്ഡേഷനിൽ പെയിന്റ് ഉണ്ടായിരിക്കില്ലെങ്കിലും ഉപയോക്താക്കൾക്ക് വിൻഡോസ് സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ കഴിയും. മൈക്രോസോഫ്റ്റ് എഡ്ജിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന റീഡർ ആപ്പായ ഒൗട്ട്ലുക്ക് എക്സ്പ്രസും ഉപേക്ഷിക്കപ്പെട്ടവയിൽ ഉൾപ്പെടും.
എന്നാൽ, ഏപ്രിലിൽ മൈക്രോഫ്സ്റ്റ് പുറത്തിറക്കിയ വിൻഡോസ് 10 ക്രിയേറ്റേഴ്സ് അപ്ഡേറ്റിൽ പുതിയ 3ഡി പെയിന്റ് അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ 2ഡി ഇമേജ് എഡിറ്റിംഗ് ടൂളുകളും 3ഡി ഇമേജ് ക്രിയേറ്റിംഗ് ടൂളുകളുമുണ്ട്. പഴയ എംഎസ് പെയിന്റിൽനിന്നു വളരെ വ്യത്യസ്തമാണ് 3ഡി പെയിന്റ്.
കൂടാതെ സുരക്ഷാ ഫീച്ചറായ സിസ്കീ മാറ്റി ബിറ്റ് ലോക്കർ അവതരിപ്പിക്കും. സിസ്കീക്ക് സുരക്ഷ പോരെന്നാണ് വിലയിരുത്തൽ. ടൈൽ ഡാറ്റ ലെയർ മാറി ടൈൽ സ്റ്റോറും ട്രസ്റ്റഡ് പ്ലാറ്റ്ഫോം മോഡ്യൂൾ മാറി പുതിയ സംവിധാനവും വിൻഡോസ് 10ൽ വരും.