മുംബൈ: ഓഹരിവിപണിയിൽ റിലയൻസിന് നേട്ടം. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ ഇന്നലെ 1.89 ശതമാനം നേട്ടമുണ്ടാക്കി. 2008 ജനുവരിക്കു ശേഷം ആദ്യമായി റിലയൻസിന്റെ ഓഹരികൾ 1600 രൂപ കടന്നു.
പുതുതായി അവതരിപ്പിച്ച ജിയോ ഫീച്ചർഫോൺ സൗജന്യമായി നൽകുമെന്ന് വെള്ളിയാഴ്ച റിലയൻസ് മേധാവി മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 15 മുതൽ ഈ ഫോണുകൾ പരീക്ഷണാടിസ്ഥാനത്തിൽ നൽകിത്തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഓഗസ്റ്റ് 24 മുതൽ ബുക്കിംഗിന് അവസരവും നല്‍കിയിട്ടുണ്ട്.
റിലയൻസിന്റെ റിഫൈനിംഗ്, പെട്രോ കെമിക്കൽ വിഭാഗങ്ങളിൽ ചുരുങ്ങിയ കാലം കൊണ്ട് അഭൂതപൂർവ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളതായി ഗവേഷണ വിഭാഗം മേധാവി അമർ അംബാനി പറഞ്ഞു. ജൂണ്‍ 30ന് അവസാനിച്ച ത്രൈമാസത്തിൽ റിലയൻസിന്റെ ലാഭം 9108 കോടിയാണ്. കഴിഞ്ഞ വർഷം ഇതേസമയത്ത് 7113 കോടിയായിരുന്നു ലാഭം. ബിഎസ്ഇയിൽ 2.20 ലക്ഷം ഓഹരിയുടെ വ്യാപാരം നടന്നു.