മുംബൈ: പതിനായിരത്തിന്റെ അടുത്തെത്തിയിട്ടു നിഫ്റ്റി പിൻവാങ്ങി. സെൻസെക്സും പുതിയ ഉയരത്തിൽ ക്ലോസ് ചെയ്തു. ഇന്ത്യ ഈ ധനകാര്യവർഷം 7.2 ശതമാനം വളർച്ച നേടുമെന്ന അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)യുടെ വിലയിരുത്തൽ കന്പോളത്തെ ഉത്സാഹിപ്പിച്ചു. എച്ച്ഡിഎഫ്സി ബാങ്ക് 20 ശതമാനം ലാഭവളർച്ച നേടിയതും കന്പോളത്തെ സഹായിച്ചു.
നിഫ്റ്റി 9982.05 വരെ എത്തിയശേഷം 9,966.4 എന്ന റിക്കാർഡിൽ ക്ലോസ് ചെയ്തു. 51.15 പോയിന്റ് ഉയർച്ച. ഈ പ്രവണത തുടരുന്നപക്ഷം ഈയാഴ്ചതന്നെ 10,000 മറികടക്കുമെന്നാണു പ്രതീക്ഷ. സെൻസെക്സ് 216.98 പോയിന്റ് കയറി 32,245.87 എന്ന റിക്കാർഡിൽ ക്ലോസ് ചെയ്തു.
ഐടിസി, ടിഡിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ് തുടങ്ങിയവയൊക്കെ ഇന്നലെ നേട്ടം കുറിച്ചു.